Aug 11, 2009

ഒരു പരസ്യവും അണിയറക്കഥകളും!

ഇതും ഒരു പത്ര ധര്‍മ്മം .........


ഇതാണാ പരസ്യം .

==================================================================

ബ്ലോത്രം ഏഷ്യാനെറ്റില്‍ നാളെ വരുന്നതായി ഞങ്ങള്‍ക്ക് വിവരം കിട്ടി. ഈ നേട്ടത്തില്‍ ഞങ്ങള്‍ ബ്ലോത്രം പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. അങ്ങിനെ മലയാള ബ്ലോഗു പത്രങ്ങള്‍ ഒരു നാഴികക്കല്ലു കൂടി പിന്നിടുന്നു.

ബ്ലോത്രം പുറപ്പെടുവിച്ച ഔദ്യോദിക അറിയിപ്പ് താഴെ കൊടുക്കുന്നു.th_BlothramLogoAlone

നാളെ (11/08/2009) രാത്രി യു.എ.ഇ സമയം 10 മണിക്ക് – ഇന്ത്യന്‍ സമയം 11:30ന് -ഏഷ്യാനെറ്റ് മെയിന്‍ ചാനലിലും,
ബുധനാഴ്ച്ച (12/08/2009) രാത്രി 10.30ന് – ഇന്ത്യന്‍ സമയം 12ന് -
ഏഷ്യാനെറ്റ് ന്യൂസ് ചാനലിലും ഉള്ള “ഗള്‍ഫ് റൌണ്ടപ്പ്” എന്ന പ്രോഗ്രാമില്‍ ബ്ലോത്രത്തെ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ. ചുരുങ്ങിയ കാലയളവുകൊണ്ട് ബൂലോഗത്ത് നിഷേധിക്കാന്‍ പറ്റാത്ത സാന്നിധ്യമായി ബ്ലോത്രത്തെ വളര്‍ത്താന്‍ സഹായിച്ച എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും, വാര്‍ത്തകള്‍ തന്നും, മറ്റ് രീതിയിലും സഹായിച്ച ബ്ലോഗേഴ്സിനും, അതിലുപരി ബ്ലോത്രം സ്ഥിരമായി പിന്‍ തുടരുന്നവരോടും, നല്ലവരായ വായനക്കാരോടും ബ്ലോത്രം നിറഞ്ഞ മനസ്സോടെ നന്ദി പറയുന്നു.

ഒപ്പം ബ്ലോത്രത്തെ ഏഷ്യാനെറ്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയതിന് ഏഷ്യാനെറ്റിനും ഏഷ്യാനെറ്റിന്റെ പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

സ്നേഹത്തോടെ,
ബ്ലോത്രം

==================================================================

ഇതിന്റെ പുറകില്‍ ഒരു കെട്ടു കഥയുണ്ട് .
(നുണയാണെന്ന് ആര് പറഞ്ഞാലും കവി പറയരുത്)

ബ്ലോത്രം എങ്ങിനെ ഏഷ്യാനെറ്റില്‍ വരുന്നു ..............!

ബ്ലോത്രം പത്രാധിപന്‍, അമേരിക്കന്‍ കവി, ആശ്രമാധിപന്‍ സ്വാമിയും ദുബായിയിലെ കവി കുഴൂര്‍ വിത്സനും വല്യ ദോസ്തുക്കളാണ്!
കുഴൂര്‍ വിത്സന്‍ ഏഷ്യാനെറ്റ് ദുബായിയിലെ ഉന്നത ശ്രേണിയിലുള്ള ജോലിക്കാരന്‍ അതിലുമുപരി പ്രശസ്തമായ ഇന്റര്‍നെറ്റ്‌ പത്ര മുതലാളിയും !
ഇപ്പോള്‍ പുത്തിവന്നോ ?

കുഴൂര്‍ വിത്സന്‍ ഒരു കവിയൊക്കെ ആയ സ്ഥിതിക്ക് മറ്റു കവികളോടും അവരുടെ പ്രവ്ര്‍ത്തനങ്ങളോടും സ്നേഹം ഉണ്ടാകുന്നതില്‍ തെറ്റൊന്നുമില്ലല്ലോ! പ്രത്യേകിച്ചു കവികള്‍ക്ക് കൂട്ടായ്മ കൂടാന്‍ പല കാരണങ്ങള്‍ ഉണ്ടാകുമല്ലോ..... ഒന്നിപ്പിക്കാനും പലുതുണ്ടാകുമല്ലോ?

ഞാനും ഒരു കവിയാകാന്‍ തീരുമാനിച്ചു !
എന്നെപ്പറ്റിയും ഏഷ്യാനെറ്റില്‍ വരുമല്ലോ !
പക്ഷേ കവികളെ ഒന്നിപ്പിക്കുന്ന ആ സൂത്രം എനിക്ക് ശീലമില്ല !
ഇനിയെന്ത് ചെയ്യും?



ഇതൊക്കെ വച്ചാണല്ലോ കര്‍ത്താവെ ജനം ബ്ലോഗിനെ അളക്കുക.
ഏഷ്യാനെറ്റില്‍ വരുന്നത് വെച്ച് ജനം ബ്ലോഗിനെ മനസ്സിലാക്കിയാല്‍ ...........!

ഓ.ടോ:
എന്റെ പടം ചെറായി മീറ്റിലെ എല്ലാ ഫോട്ടോയില്‍ നിന്നും ഒന്ന് മാറ്റൂ ......... പ്ലീസ് .....
ജനം ഏഷ്യാനെറ്റ് കാണുകയും ഞാന്‍ ഒരു ബ്ലോഗ്ഗര്‍ ആണെന്ന് മനസ്സിലാക്കുകയും ചെയ്‌താല്‍ ....... ഓര്‍ക്കാന്‍ പോലും പറ്റുന്നില്ല!

1 comment:

Manoj മനോജ് said...

ഇതിലിത്ര പരിഭവിക്കാന്‍ എന്തിരിക്കുന്നു? ആരുടെയെങ്കിലും ബാക്കപ്പില്ലാതെ ഒരു വരി “പ്രസിദ്ധീകരിക്കുവാന്‍” ബ്ലോഗിലല്ലാതെ മറ്റ് എവിടെയെങ്കിലും കഴിയുമെന്ന് സ്പൈഡര്‍ക്ക് ചൂണ്ടി കാണീക്കുക്കുവാന്‍ കഴിയുമോ?