Jul 25, 2009

നാണമില്ലേ കാപ്പിലാന്‍ നിങ്ങള്‍ക്ക്?

ഭൂരിഭാഗം മലയാളി ബ്ലോഗേഴ്സിന്റെയും ആഗ്രഹമായ ചെറായി കൂട്ടായ്മക്കെതിരെയുള്ള കുത്തിത്തിരിപ്പ് ഇതുവരെയും നിറുത്താന്‍ ഈ മനുഷ്യന്‍ തയ്യാറല്ല എന്നതിനെന്താണര്‍ത്ഥം? എന്താണ് ഈ കുലംകുത്തിയുടെ ഉദേശ്യം? ഒരിക്കല്‍ ഈ കൂട്ടയ്മക്കെതിരെ സര്‍വ്വശക്തിയുമെടുത്തിറങ്ങി സ്വന്തം കൊള്ളിയും പൂട്ടി പോയ "മഹാന്‍" വീണ്ടും അലമ്പുണ്ടാക്കാന്‍ വന്നതെന്തിന്? സൌഹൃദത്തിനുവേണ്ടി മലയാളം ബ്ലോഗേര്‍സ് ഒരുമിച്ചു നിങ്ങള്‍ക്കെതിരെ നിന്നത് മറന്നുപോയോ? കാപ്പിലാന്‍, നിങ്ങളുമായി ചെറായി മീറ്റിനു ഒരു ബന്ധവുമില്ല. നിങ്ങള്‍ ബൂലോഗരുടെ നന്മ കാംഷിക്കുന്ന സുഹൃത്തുമല്ല! നിങ്ങള്‍ക്ക് എന്താണ് വേണ്ടത്?

നിങ്ങളുടെ കളികളില്‍ സൌഹൃദത്തെ സ്നേഹിക്കുന്ന മലയാളി ബൂലോഗര്‍ വീഴുമെന്നു കരുതുന്ന കാപ്പിലാന്‍, നിങ്ങള്‍ ഒരു മരമണ്ടാണാണെന്ന് ചെറായി മീറ്റിന്റെ പങ്കാളിത്തം തെളിയിക്കുന്നില്ലേ? ഇനിയും മതിയായില്ലേ ? "കൊള്ളികള്‍ ലൈവ് പരിപാടി നടത്തും പോലും! "നിങ്ങളുടെ കളികളില്‍ മീറ്റിന്റെ സംഘാടകര്‍ വീണു പോലും! അവര്‍ അത്രയ്ക്ക് മണ്ടന്മാരല്ല.? നിങ്ങള്‍ അല്ലാതെ സംഘാടകര്‍ ആരും നിങ്ങളെക്കുറിച്ച് മിണ്ടുന്നു പോലുമില്ലല്ലോ ? അവര്‍ നിങ്ങളുമായുള്ള സൗഹൃദം പോലും ഉപേക്ഷിച്ചില്ലേ ? ആശ്രമത്തില്‍നിന്നുപോലും അവര്‍ ഇറങ്ങിപ്പോയില്ലേ?

ഇതുവരെയുമുള്ള എന്റെ അന്വേഷണത്തില്‍ ചെറായി മീറ്റിന്റെ സംഘാടകരില്‍ ആരും നിങ്ങളുമായി ഇപ്പോള്‍ യാതൊരു ബന്ധവും പുലര്‍ത്തുന്നില്ല. പിന്നെ എന്തിനാണ് ഹരീഷ് വിളിച്ചു എന്ന പേരില്‍ നാടകം നടത്തി ആളാകാന്‍ നോക്കുന്നത്?

ഒരു കാര്യം പറഞ്ഞേക്കാം ........

ആണ്‍ കുട്ട്യോള്‍ വരുന്ന സ്ഥലമാണ് ചെറായി. സംഘാടകര്‍ ഒന്നും മിണ്ടുന്നില്ല എന്ന് കരുതി കേറി നിരങ്ങാമെന്നോന്നും കരുതേണ്ട. ചെറായി മീറ്റിന്റെ ചിലവില്‍ ഷൈന്‍ ചെയ്യാന്‍ കാപിലാനെ വിടൂല്ല ....

ഡോ. നാസിനോടോരഭ്യര്‍തനയുണ്ട് ....

കാപിലാന്റെ തോന്ന്യവാസങ്ങള്‍ക്ക് ബന്ധങ്ങളുടെ പേരില്‍ കൂട്ട് നിന്ന് ചെറായി മീറ്റ്‌ അലംബാക്കാന്‍ ശ്രമിക്കരുത്. ഒരു ഓണ്‍ലൈന്‍ സംപ്രേക്ഷണവും നടത്താന്‍ സമ്മതിക്കൂല്ല. അങ്ങനെ വേണമെങ്കില്‍ അത് സംഘാടകര്‍ ചെയ്യട്ടെ... കാപ്പിലാന് വേണ്ടി ചാരപ്പണി നടത്താന്‍ ആരെയും സമ്മതിക്കുകേല. ഇനി അങ്ങേര്‍ അമേരിക്കയില്‍ നിന്ന് എഴുന്നെള്ളിയാല്‍ പോലും നടക്കൂല്ല. കാപ്പിലാന്‍ ആരുടേയും തലയ്ക്കു മുകളിലോന്നുമല്ല. ആ തോന്നലൊക്കെ വെറുതെയാണ് ..... കാപ്പിലാന്‍ വന്നാല്‍ അല്പം കഷ്ടപ്പെട്ടിട്ടു മാത്രമേ അകത്തു പോലും കയറൂ... പിന്നെയല്ലേ കാപ്പിലാന്റെ സെക്രട്ടറി! അതുകൊണ്ട് നാസ്, ദയവുചെയ്ത് അവിടെ കൂടുന്നവര്‍ക്ക് പാരയാകരുത്......... വേണമെങ്കില്‍ വീട്ടില്‍ ചെന്നിട്ടു എന്ത് വേണമെങ്കിലും കാപ്പിലാന് വേണ്ടി പോസ്റ്റിക്കോ. മീറ്റിനിടയിലിരുന്നു ചെയ്‌താല്‍ ശരിയാകൂല്ല .... നാസല്ല , ആര് ചെയ്താലും! അങ്ങനെ ബൂലോഗരേ ആരും മണ്ടന്മാരാക്കണ്ട.

കാപ്പിലാന് ചെറായി മീറ്റില്‍ പങ്കെടുക്കാന്‍ പോലും ഇനി അവകാശമില്ല.
കാരണം, ഇതേവരെ കാപ്പിലാന്‍ എന്ന ബ്ലോഗര്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റില്‍ വന്നിട്ടില്ല. അതിലില്ലാത്തവര്‍ എത്ര വെല്യ പുലിയാണെങ്കിലും മീറ്റില്‍ പങ്കെടുക്കാന്‍ അനുവദിക്കാന്‍ പാടില്ലാത്തതാണ്. ഇനി അവര്‍ക്ക് വേണമെങ്കില്‍ വല്ല സെക്രട്ടറിമാരുടെയും സുഹൃത്തുക്കളുടെ പേരില്‍ മിണ്ടാതെ വന്നിരിക്കാം. ഈ കാര്യം സംഘാടകര്‍ ശ്രദ്ധിക്കുമെന്നും കരുതുന്നു. ഇവിടെ എല്ലാവരും തുല്യരാണ്. തറ പരിപാടികളിലൂടെ ആളാവാന്‍ ആരെയും സമ്മതിക്കാന്‍ പാടില്ല.

നിഴല്‍ചിത്രങ്ങള്‍ വില്പനയ്ക്ക് വെച്ച് സംഘാടകര്‍ ഞങ്ങളെ മണ്ടന്മാരാക്കില്ല എന്നും പ്രതീക്ഷിക്കുന്നു.

മനുഷ്യ സൌഹൃദത്തിനെതിരെ നില്‍ക്കുന്നവര്‍ക്ക് ഇതൊരു പാഠമാകണം .
ചെറായി മീറ്റ്‌ ബൂലോഗ സൌഹൃദത്തിന്റെ പേരില്‍ സഹകരിച്ചു വിജയിപ്പിക്കുക!

Jul 23, 2009

ചെറായിയില്‍ ഫ്രീ .........

ബ്രേക്കിംഗ് ന്യൂസ്‌

തവണ മീറ്റിനു വരുന്നവര്‍ക്കെല്ലാം ഓരോ നിഴല്‍ചിത്രങ്ങള്‍ ഫ്രീ ആണെന്ന് സംഘാടകര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

  • ഇത് സ്പോണ്‍സര്‍ ചെയ്യുന്നത് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ഒരു മന്ത്രവാദിആണെന്നാണ് ഒടുവില്‍ കിട്ടിയ വിവരം!

  • മന്ത്രവാദിക്ക്‌ പെട്ടെന്ന് എന്തും അപ്രത്യക്ഷമാക്കാനും വീണ്ടും പെട്ടെന്ന് പ്രത്യക്ഷമാക്കാനുംകഴിവുണ്ടെന്നാണ് വൈറ്റ് ഹൌസിലെ സംസാരം.

  • മന്ത്രവാദി നിഴലുകള്‍ക്കുള്ളില്‍ കൂടോത്രം ചെയ്തിരിക്കുന്നതുമൂലം അത് സ്വീകരിക്കുന്നവരെല്ലാംഅപ്പോള്‍ തന്നെ സുനാമിയില്‍ പെട്ടുപോകാന്‍ സാധ്യതയുണ്ടെന്നും സംസാരമുണ്ട്.

  • അത്യാധുനിക സവിധാനം ഉപയോഗിക്കുന്നതുമൂലം ആശ്രമത്തിലുള്ള മന്ത്രവാദിക്ക് എല്ലാം കാണുവാനുംഅത് മറ്റുള്ളവരെ കാണിക്കുവാനുമുള്ള യന്ത്രം തയ്യാറാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതിനു മുന്‍പ് യന്ത്രംകാനാടി ചാത്തന്‍ സേവാ മഠത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ..

  • മന്ത്രവാദിക്ക് അപകടം പറ്റാതിരിക്കാന്‍ ഏതാനും നാളുകളായി താന്‍ ഹിമാലയത്തില്‍തപസ്സിലായിരുന്നു. അങ്ങനെ നല്ല തൊലിക്കട്ടിയും വെച്ചിട്ടുണ്ട്. ഇനി ഒരു അപകടവും എല്ക്കുകയില്ലഎന്നാണ് അവകാശവാദം.

  • തെളിവിനായി വന്നു കേറിയപ്പോള്‍ത്തന്നെ പ്രധാന സംഘാടകനെ വശീകരിച്ചു എന്നും കേള്‍ക്കുന്നു!

Jul 11, 2009

കബളിപ്പിക്കല്‍ നാടകം

ആരേ ബോധിപ്പിക്കാനാണീ നാടകം?
എല്ലാരും ഒരു പോലെ ഈ കളിയില്‍ വീഴുമെന്നു തോന്നുണ്ടോ?


വിശദവിവരങ്ങള്‍ക്ക് ഇവിടെ വന്നാല്‍ മതി.

Jul 10, 2009

കൊള്ളികള്‍ - അപസര്‍പ്പക നാടകം.

അവതരണം : ഡോ.ചിലന്തി ! (അനുബന്ധം : രണ്ടാം ബ്ലോഗ്‌ മഹായുദ്ധം! )

(ഇതിനു ആരോടെങ്കിലും സാമ്യം തോന്നുന്നുവെങ്കില്‍ അത് തികച്ചും യാദൃശ്ചികമല്ല.. മനപ്പൂര്‍വമാണ് )

രംഗം ഒന്ന് :
കാപ്പിലാന്റെ പോസ്റ്റില്‍ കാപ്പിലാനെ കൊട്ടോട്ടിക്കാരന്‍ കനത്ത ചീത്ത വിളിക്കുന്നു !
(തെളിവുകള്‍ ചാരമാക്കപ്പെട്ടു )

രംഗം രണ്ട് :
കൊട്ടോട്ടിക്കാരന്‍ തുടര്‍ന്ന്‍ ഒരു വിഖ്യാത പോസ്റ്റുമിടുന്നു.
"കൊള്ളികള്‍ ചാരമായി "
http://perumnuna.blogspot.com/

രംഗം മൂന്ന് :
അതില്‍ ഫൈസല്‍ കൊണ്ടോട്ടി എന്ന പുതിയാപ്ല വന്ന് കൊട്ടൊട്ടിക്കാരനെ തെറിപറയുന്നു, ആ കമന്റ് കൊട്ടോട്ടിക്കാരന്‍ തൂത്ത് കളഞ്ഞു .
പക്ഷെ കൊട്ടോട്ടിക്കാരന്റെ മറുപടി അവിടെതന്നെ നിലനില്‍ക്കുന്നു.
കൊട്ടോട്ടിക്കാരന്‍... said...
"Faizal Kondotty: താങ്കളുമായി ഒരുയുദ്ധത്തിനും ഞാന്‍ തയ്യാറല്ല. ഈ പോസ്റ്റാണു പ്രശ്നമെങ്കില്‍ കാപ്പിലാന്റെ കൊല്ലീയ്ക്കു പിടിച്ചോളൂ...."

രംഗം നാല് : നന്ദിപ്രകാശനം !

അടുത്ത ദിവസം കൊട്ടോട്ടിക്കാരന്റെ പുതിയ പോസ്റ്റിന് കാപ്പിലാന്റെ ലിങ്ക് !
(സ്നേഹം എന്ന് പറഞ്ഞാല്‍ ഇതാണ് മച്ചാ ... "ചിന്ത" കാപ്പിലാന്‍ കൂടെയുണ്ട്!)

http://kottottikkaran.blogspot.com/2009/07/blog-post_10.ഹ്ത്മ്ല്‍

ഇവിടെ പ്രശസ്ത ഭിഷഗ്വരന്‍ ഡോ.ചിലന്തി പരിശോധിക്കാനെത്തുന്നു!
ആ പരിശോധനാ റിപ്പോര്‍ട്ടിലേക്ക് .....

കൊട്ടോടിക്കാരനും കാപ്പിലാനും തമ്മില്‍ ചീത്ത വിളിക്കാനുള്ള കാരണം കണ്ടെത്താനായില്ല!

കൊട്ടോടിക്കാരനും കാപ്പിലാനും തമ്മില്‍ സ്നേഹം കൂടാനുള്ള കാരണവും കണ്ടെത്താനായില്ല!


കാരണം, ആദ്യത്തെ ചീത്ത വിളിയും പോസ്റ്റുമെല്ലാം കാപ്പിലാന്‍ തന്നെ കൊട്ടോടിക്കാരനെക്കൊണ്ട് ചെയ്യിച്ചതാണെന്ന് മുകളിലെ പരിശോധനകളില്‍ നിന്നും മനസിലാക്കുന്നു.

കാപ്പിലാനെന്തു പറ്റി?
മനപ്രയാസം കൂടിയതുകൊണ്ടാവുമോ ഇങ്ങനെയൊക്കെ ?
സ്വയം തെറിവിളിച്ച് ആശ്വാസം കണ്ടെത്തുന്ന ഈ അസുഖത്തിന്റെ പേരെന്താണാവോ?
ഇതാണോ "പന്നിപ്പനി" ?

ഡോ.ചിലന്തിക്ക് ഒന്നും മനസിലാകുന്നില്ല, ഇനി വലിയ ഡോക്ടര്‍മാര്‍ പോസ്റ്റുമോര്ട്ടം നടത്തിയാലെ മനസിലാകൂ ... രോഗിയെ അമേരിക്കന്‍ വൈറോളജി ലാബിലേക്ക് റെഫര്‍ ചെയ്യുക.

ശുഭം!

തെളിവുകള്‍ ഏതു നിമിഷവും നശിപ്പിക്കപ്പെടാം!അതിനു ഡോ.ചിലന്തി ഉത്തരവാദി ആയിരിക്കുന്നതല്ല !

"ബ്ലോഗ്‌ഹത്യ " ചെയ്യാന്‍ പോകുന്നു - ഫ്ലാഷ് ന്യൂസ്‌ !

"ബ്ലോഗ്‌ വധം" പോലെ ബ്ലോഗുകാര്‍ ചെയ്യുന്ന ആത്മഹത്യക്ക്‌ പറയുന്ന പുതിയ പേരാണ് "ബ്ലോഗ്‌ഹത്യ ". ഇപ്പോള്‍ ഇതാണ് പോപ്പുലര്‍! മലയാള ബ്ലോഗ്‌ ഭാഷയ്ക്ക് ചിലന്തിയുടെ വകയും ഇരിക്കട്ടെ ഒരു ഹത്യ!

പൂര്‍ണ നിസഹായവസ്ഥയില്‍ ഏത് പുലിയും ചെയ്യുന്ന പരിപാടി ഒരു പാവം ചിലന്തി ചെയ്യുന്നതില്‍ അതിശയിക്കാനുണ്ടോ?ചിലന്തിയുടെ കടിയേറ്റു പുലികള്‍ മരിക്കുകാന്നു പറഞ്ഞാല്‍, എന്താ ഇത് ബ്ലോഗരിക്കാ (വെള്ളരിക്കാ) പട്ടണമോ? ചിലന്തിക്കു സഹിക്കൂല്ല പുള്ളേ.....സഹിക്കൂല്ല. ഇനി ജീവിച്ചിരിന്നിട്ടു കാര്യമില്ല! ഒരു ചാവേറാകാന്‍ പോലും ഇനി ചിലന്തിയെ കൊള്ളൂല്ല ! ഗുരുത്വ ദോഷം ബാധിച്ച നാശം! അതിനാല്‍ ഞാന്‍ പോകുന്നൂ അമ്മേ.... പോകുന്നൂ...

ചിലന്തി കുടുംബത്തിന്റെ പരദേവതയായ "ഫഗവാനേ" (ഫഗവതിയാണെങ്കിലും) മാപ്പ്‌ ! പാകിസ്ഥാനില്‍ പോയാല്‍പ്പോലും ചിലന്തിക്കു രക്ഷ കിട്ടൂല്ല ... ഞാന്‍ പാണ്ടി ലോറി ഇടിച്ചു മരിക്കും തീര്‍ച്ച! അതിനാല്‍ അവിടുത്തെ ധാന്യ സമ്പത്ത് വര്‍ധിക്കുമ്പോള്‍ അടിയനോട്‌ ക്ഷമിക്കേണമേ........

ചിലന്തി കുടുംബത്തിന്റെ കുലഗുരുവും വഴികാട്ടിയുമായ "സ്വാമി നിന്തിരുവടികളേ" മാപ്പ് ! അവിടുത്തെ കൊള്ളികളില്‍ വെള്ളമൊഴിച്ച് ബ്ലോഗ്‌ഹത്യ ചെയ്യേണ്ടിവന്ന്തിനു എന്ത് പരിഹാരം ചെയ്താലും മതിയാകില്ല.... ഗുരോ ക്ഷമീര്........ ചിലന്തി ബ്ലോഗ്‌ഹത്യ ചെയ്യുമ്പോളും ഒരു സമാധാനമുണ്ട് , 24 മണിക്കൂര്‍ തികയുന്നതിനു മുന്‍പ് തന്നെ അവിടുന്ന് കൊള്ളികളും പെറുക്കിയെടുത്ത്‌ പുനര്‍ജ്ജന്മം സ്വീകരിച്ചല്ലോ! പഴയ ജന്മം പാമ്പായാലും പഴുതാരയായാലും പുഴുവായിരുന്നെങ്കിലും അതൊന്നും പുതിയ ജന്മത്തില്‍ ഓര്‍ക്കരുത്! എന്നാല്‍ ജന്മവതികാരം മാറ്റണ്ട!

അപ്പോള്‍ വിട .... എന്നെന്നേക്കുമായി വിട!

ആരെങ്കിലും "അയ്യോ അച്ഛാ പോകല്ലേ ..... അയ്യോ അച്ഛാ പോകല്ലേ" എന്ന് പറഞ്ഞാല്‍ ബ്ലോഗ്‌ഹത്യ യെക്കുറിച്ച് പുനഃപരിശോധനയുണ്ടാകും. ആരും പറഞ്ഞില്ലെങ്കില്‍ ഞാന്‍ ആളേ വിട്ടു പറയിക്കും! എനിക്ക് ബ്ലോഗ്‌ പോള്‍ ഒന്നും ഇടാന്‍ അറിയില്ല അല്ലെങ്കില്‍ പോള്‍ ഇട്ടു "വേണ്ട" എന്ന് ഞാന്‍ പറയിച്ചേനെ.... ഞാന്‍ ആരാ ശിഷ്യന്‍!

Jul 8, 2009

ചെറായി ബ്ലോഗ്‌ മഹായുദ്ധം - ഒരു പഠനം.

ആദ്യമായി ചെറായി ബ്ലോഗ്‌ മീറ്റ്‌ വിജയിപ്പിക്കാന്‍ വന്‍ വിവാദങ്ങള്‍ ഉണ്ടാക്കി പ്രചാരം നല്‍കിയ സുഹൃത്തുക്കള്‍ക്കെല്ലാം വളരെ നന്ദി!
ഇനിയും മീറ്റിനു വേണ്ടി തങ്ങളാലാവുന്നവിധം കൊഴുപ്പേകാന്‍ അഭ്യര്‍ഥിക്കുന്നു. ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് ഹരീഷും കൂട്ടരും ധാരാളം ആശ്ച്ചര്യങ്ങള്‍ നമുക്കായി കാത്തു സൂക്ഷിച്ചിട്ടുണ്ട് ... അതുപോലെ മീറ്റിനുള്ള പങ്കാളിത്തവും പ്രതീക്ഷയിലധികമായിരിക്കുന്നു.
തീര്‍ച്ചയായും
ചെറായി ബ്ലോഗ്‌ മീറ്റ്‌ ബൂലോഗത്തെ ഒരു മഹാസംഭവമായിരിക്കും!
====================================================================

ചരിത്രത്തിന്റെ നാള്‍ വഴികളിലേക്ക് കടന്നാല്‍ ഇതുവരെ ഒന്നും രണ്ടും ചെറായി ബ്ലോഗ്‌ മഹായുദ്ധങ്ങള്‍ നടന്നു കഴിഞ്ഞു എന്ന് പറയേണ്ടി വരും. ചരിത്ര വിദ്യാര്‍ഥികളുടെ പഠന സൌകര്യത്തിനായി യുദ്ധങ്ങളുടെ കാരണങ്ങള്‍, ഫലങ്ങള്‍ എന്നിവ വിശകലനം ചെയുന്നതാണ് .
ഒന്നാം ബ്ലോഗ്‌ മഹായുദ്ധത്തിന്റെ കാരണങ്ങള്‍ :

ബൂലോഗത്തെ ഒന്നാംകിട സൈന്യത്തിന്റെ (സഖ്യ കക്ഷികള്‍) പടനായകനായ ഹരീഷ് തൊടുപുഴക്ക്‌ സൈനീക ശക്തി വര്‍ധിപ്പിക്കാന്‍ ഒരു വന്‍കിട സൈനീക അഭ്യാസം അറബിക്കടലിന്റെ തീരത്ത് വച്ച് നടത്താന്‍ മോഹമുദിച്ചു. ഇതറിഞ്ഞപ്പോള്‍ കൊളോണിയലിസത്തിന്റെ മുഖ്യ വക്താക്കളായ സാമന്ത പടതലവന്മാരെല്ലാവരും കൂടി യുദ്ധഭൂമി (ചെറായി) കണ്ടെത്തി ബൂലോഗത്തെ അറിയിച്ചു.

ഇതറിഞ്ഞ ബൂലോഗത്തെ വന്‍ സാമ്പത്തിക (ഹിറ്റുകള്‍) ശക്തിയായ ബെര്‍ളി തോമസ്‌ "ആരാണീ ഹരീഷ് ? " എന്ന വ്യക്തമായ ചോദ്യത്തോട് കൂടി യുദ്ധം പ്രഖ്യാപിച്ചു! ഈ യുദ്ധ പ്രഖ്യാപനത്തിന് ശക്തമായ ന്യയീകരണങ്ങളും ഉണ്ടായിരുന്നു. ചെറായിയില്‍ അണുബോംബ് നിര്‍മിക്കാന്‍ പദ്ധതിയുണ്ട്, ഭീകരന്മാരുടെ ഒളിത്താവളമാണ്, ബൂലോഗ സമാധാനത്തിനു ഭീഷണിയാണ് എന്നിങ്ങനെ പലതും. ബൂലോഗത്തെ മറ്റു രാജ്യങ്ങളുടെയും സമ്മര്‍ദം മൂലം ആദ്യ ഘട്ടങ്ങളില്‍ ആക്രമിക്കാതെ രഹസ്യാന്വേഷണ സംഘത്തെ നിയോഗിച്ചു. അവര്‍ക്കൊന്നും കണ്ടുപിടിക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ മുന്‍പിന്‍ നോക്കാതെ ബോംബിടാന്‍ തീരുമാനിച്ചു. അങ്ങനെ ബൂലോഗത്തെ വന്‍ശക്തികള്‍ പ്രതീക്ഷിച്ചിരുന്ന ഒന്നാം ബ്ലോഗ്‌ മഹായുദ്ധം ഔപചാരികമായി ആരംഭിച്ചു! തുടര്‍ന്നങ്ങോട്ട് അനോണിപ്പടകളുടെ ഘോരയുദ്ധം തന്നെയായിരുന്നു. ഏതാനും ദിവസത്തെ യുദ്ധത്തിന് ശേഷം ഐക്യ ബൂലോഗസഭയുടെ ശക്ടമായ ഇടപെടല്‍ മൂലം വെടി നിറുത്തല്‍ പ്രഖ്യാപിച്ചു. ഈ യുദ്ധത്തിന്റെ ഏറ്റവും വലിയ പ്രാധാന്യം, ഹരീഷിന്റെ പട പൂര്‍ണമായും സാങ്കേതിക യുദ്ധമാണ് നടത്തിയത് എന്നതാണ്. അവരിലൊരാളെപ്പോലും മുന്നണിയില്‍ കാണാനില്ലായിരുന്നു! ഈ യുദ്ധത്തില്‍ ചെറിയ തോതിലുള്ള ആള്‍ നാശം മാത്രമേയുണ്ടായുള്ളൂ എന്നതാണ് ആശ്വാസകരം.
ഒന്നാം ബ്ലോഗ്‌ മഹായുദ്ധത്തിന്റെ ഫലങ്ങള്‍ :

ഒരു ചെറിയ സൈനീക അഭ്യാസമായിപ്പോവുമായിരുന്ന ചെറായി യുദ്ധം ഐക്യ ബൂലോഗസഭയുടെ മുന്‍പിലും തന്മൂലം ലോകശ്രധയിലും കൊണ്ടുവരാന്‍ സാധിച്ചു. അങ്ങനെ ഇത് ചെറായി ഒന്നാം ബ്ലോഗ്‌ മഹായുദ്ധം എന്ന നിലയില്‍ ചരിത്രത്തില്‍ ഇടം നേടി. ഇതിനിടയില്‍ തന്ത്രപരമായ പല നീക്കങ്ങളും ഹരീഷിന്റെ സൈന്യം നടത്തിയതിന്റെ ഫലമായി ഭീകരാക്രമണ സാധ്യത ഇല്ലാതാക്കി നയതന്ത്ര തലത്തില്‍ വന്‍വിജയം നേടിയതായും വിദഗ്ദ്ധന്മാര്‍ അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് പലപ്പോഴും വെടിനിര്‍ത്തല്‍ ലംഘനം എന്ന ആരോപണം കേടു എങ്കിലും അതൊന്നും ഒരു പൂര്‍ണ യുദ്ധത്തിലേക്ക് വഴിമാറിയില്ല. എന്നാല്‍ സാമ്പത്തിക ശക്തി പിന്മാറിയെങ്കിലും കുറച്ചു കാലങ്ങള്‍ക്കു ശേഷം മറ്റൊരു അച്ചുതണ്ട് ശക്തി ആഞ്ഞടിച്ചപ്പോള്‍ അത് രണ്ടാം ബ്ലോഗ്‌ മഹായുദ്ധം എന്ന നിലയിലേക്ക് മാറി.

രണ്ടാം ബ്ലോഗ്‌ മഹായുദ്ധം, കാരണങ്ങള്‍ :

തന്ത്രപരമായ നീക്കങ്ങളിലൂടെ ഹരീഷിന്റെ സൈന്യം നേടിയ വിജയത്തെ മതശക്തികളുടെ (കാപിലാനന്ദ സ്വാമികള്‍) അച്ചുതണ്ട് വന്‍ ആരോപണം ഉന്നയിച്ചുകൊണ്ടാണ് നേരിട്ടത്‌. സോഷ്യലിസത്തെ തകര്‍ക്കാന്‍ ഹരീഷിന്റെ സൈന്യം ശ്രമം നടത്തുന്നു എന്ന പീരങ്കി വെടി പൊട്ടിച്ചാണ് കാപ്പിലാനന്ദ സ്വാമികള്‍ യുദ്ധം യുദ്ധം പ്രഖ്യാപിച്ചത് ! ഈ യുദ്ധം വെടി നിറുത്തല്‍ കാലത്തായിരുന്നതിനാല്‍ സഖ്യ കക്ഷികള്‍ പകച്ചുപോയി . മാത്രവുമല്ല ഇതിനു മുന്‍പുള്ള യുദ്ധങ്ങളില്‍ ഈ സ്വാമി അവരുടെ ഭാഗത്തായിരുന്നു. ഒറ്റ ചോദ്യം " 250 രൂപയില്ലത്തവര്‍ എങ്ങിനെ മീറ്റും? " ഇതായിരുന്നു ചോദ്യം. പാവങ്ങളുടെ ഭാഗത്ത് നിന്നുള്ള യുദ്ധ പ്രഖ്യാപനം! തുടര്‍ന്നങ്ങോട്ട് ബൂലോഗം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആയുധ പ്രയോഗങ്ങളായിരുന്നു. ഏതൊരു മനുഷ്യന്റെയും മനസ് തകര്‍ക്കുന്ന യുദ്ധക്കാഴ്ചകളാണ് "കൊള്ളികള്‍" എന്ന യുദ്ധ ഭൂമിയിലുടനീളം കാണേണ്ടി വന്നത് . മാനുഷീക മൂല്യങ്ങള്‍ക്കോ ബൂലോഗ സമാധാനത്തിനൊ ഒരു വിലയും കല്പിക്കാത്ത യുദ്ധം! ഈ യുദ്ധം അവസാനിക്കാന്‍ പോകുന്നില്ല എന്ന് കണ്ട ഐക്യ ബൂലോഗസഭ തങ്ങളുടെ ചാര മേധാവിയായ "സ്പൈഡര്‍" നെ യുദ്ധഭൂമിയിലെക്കയച്ചു. തിരിച്ചുവന്ന ചാര മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ചില ഭാഗങ്ങള്‍ ഐക്യ ബൂലോഗസഭ പ്രസിദ്ധീകരിച്ചു. ഇത് യുദ്ധത്തിന്റെ ഗതിയില്‍ പെട്ടന്നൊരു മാറ്റമുണ്ടാക്കി. അച്ചുതണ്ട് ശക്തികളുടെ നായകനായ കാപ്പിലാനന്ദ സ്വാമി തന്റെ കാമുകിയുമൊത്ത് ഭൂഗര്‍ഭ അറയായ തൊന്ന്യാശ്രമത്തിലിരുന്നു കൊള്ളികള്‍ പൊട്ടിത്തെറിപ്പിച്ചു ആത്മഹത്യ ചെയ്തു .
രണ്ടാം ബ്ലോഗ്‌ മഹായുദ്ധത്തിന്റെ ഫലങ്ങള്‍ :

നിലവിലുള്ള സകല ആയുധങ്ങളുടെയും കരുത്ത്‌ പരീക്ഷിക്കുന്ന ഒന്നായിരുന്നു ഈ യുദ്ധം. പുതിയ പല യുദ്ധ മുറകളുടെയും പരീക്ഷണശാലയായിരുന്നു ഇത്. ബൂലോഗ ശക്തീക സമവാക്യങ്ങളില്‍ ഇത് വളരെ മാറ്റം വരുത്തി. ഇതിലെല്ലാമുപരിയായി പല ശക്തികള്‍ക്കും തങ്ങളുടെ "ധാന്യ" സമ്പത്തു വര്‍ധിപ്പിക്കാന്‍ ഈ യുദ്ധം ഉപകരിച്ചു.

എന്നാല്‍ ഐക്യ ബൂലോഗസഭ ഇതിനെ ചെറുതായി കാണാതെ ഒരു അന്വേഷണക്കമ്മീഷനെ നിയമിച്ചു. ആ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഐക്യ ബൂലോഗസഭയുടെ മുന്‍പില്‍ വക്കുന്നു.

1. യുദ്ധത്തിന്റെ പിന്നില്‍ വന്‍ അഴിമതി നടന്നിരിക്കുന്നു. സ്വന്തം സമ്പത്തു വര്‍ധിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഈ യുദ്ധം.
2. കച്ചവടത്തിലെ ധാരണ പിശകുകള്‍ യുദ്ധത്തിലേക്ക് നയിച്ചു.
3. പുതിയ തന്ത്രമായ ഗറില്ല യുദ്ധം പരീക്ഷിച്ചു. ഇപ്പോളും പല ചാവേറുകളും ഒറ്റതിരിഞ്ഞ ആക്രമണങ്ങള്‍ നടത്തുന്നു.
4. യുദ്ധം ശക്തിയാര്‍ജിച്ചാല്‍ മാത്രമേ തങ്ങളുടെ ആയുധ കച്ചവടം നടക്കൂ എന്നാ തന്ത്രം വിജയിപ്പിച്ചു.
5. മൊത്തം അഴിമതി മയം! വാദിയും പ്രതിയും തമ്മില്‍ വലിയ ബന്ധമാണുള്ളത്. ഇത് മറച്ചു വെച്ച് ബൂലോഗരെ മുഴുവന്‍ കബളിപ്പിച്ചു.
6. പല ബോംബുകളും പെയിന്റ് അടിച്ച പനന്തടികളിലാണ് വീണത്‌.



Jul 7, 2009

കാപ്പിലാന്റെ ചെറായി മീറ്റ്‌ വിരോധം - സത്യാവസ്ഥ

ആദ്യമേ പറയട്ടെ , ഞാന്‍ ഒരു അനോണി ആയതു ഇപ്പോഴത്തെ വിവാദത്തിലകപ്പെട്ട എല്ലാവരുമായി എനിക്കുള്ള ബന്ധം നഷ്ടപ്പെടുത്തരുതെന്നുള്ളത് കൊണ്ടാണ് .... അതിനാല്‍ എല്ലാവരും സദയം ക്ഷമിക്കുക. "ഫെയക്‌ ഐ.പി.എല്‍ പ്ലെയര്‍" പോലെ ഞാനും ഇവരുടെ കൂട്ടത്തില്‍ പെട്ട ആളാണ്‌ . എങ്കിലും ചില സത്യങ്ങള്‍ ബൂലോഗരെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു.

കാപ്പിലാന്‍, ബെര്‍ളി, ഹരീഷ്, നിരക്ഷരന്‍, അനില്‍, ചാണക്യന്‍, സുനീഷ് എന്നിവരെല്ലാം എനിക്കടുത്തറിയാവുന്ന എന്റെ അടുത്ത സുഹൃത്തുക്കളാണ് .

"ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്‍ കൌതുകം!" ഇതാണ് യഥാര്‍ത്ഥ പ്രശ്നം!

ആദ്യം ബെര്‍ളി പിന്നെ കാപ്പിലാന്‍ എന്നിവര്‍ ലക്‌ഷ്യം വെച്ചിരിക്കുന്ന "ചെറായി മീറ്റ്‌ തകര്‍ക്കല്‍" പരിപാടിയുടെ കാരണം ഇനി പറയുന്നവയാണ്. ഇവരുടെ പഴയ പല പോസ്റ്റുകളും നോക്കിയാല്‍ ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസിലാകും.

ഹരീഷ് തൊടുപുഴ സംഘടിപ്പിച്ച "തൊടുപുഴ മീറ്റിനെക്കുറിച്ച്‌ "ബെര്‍ലിയ്ക്കും കാപ്പിലാനും നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ .. കാപ്പിലാന്‍ അതിന്റെ ആളാണെന്നുള്ള നിരക്ഷരന്റെ കമന്റ്‌ നോക്കുക (കാപ്പിലാന്റെ പുതിയ പോസ്റ്റിലുള്ളത് )
"കാപ്പിലാന്‍ തൊടുപുഴയില്‍ നടന്ന മീറ്റില്‍ സഹകരിച്ച ആളാണ്. ഓണ്‍ലൈന്‍ അപ്പ്ഡേറ്റൊക്കെ നടത്തിയ ആളാണ്. കാപ്പിലാന്റെ പുസ്തകം അവിടെ ആ അവസരത്തില്‍ പ്രകാശിപ്പിക്കപ്പെടുകയും വിറ്റഴിക്കപ്പെടുകയും ചെയ്തതാണ്. അങ്ങനെയുള്ള ഒരാള്‍ ഈ മീറ്റിനോടും സഹകരിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. സഹകരിച്ചില്ല എന്നല്ല പറയുന്നത്."

ഇപ്പോഴത്തെ കാപ്പിലാന്റെ എതിര്‍പ്പിനു കാരണം ചെറായി മീറ്റില്‍ "നിഴല്‍ ചിത്രങ്ങള്‍" എന്നാ കവിതാ സമാഹാരം വില്പനയ്ക്ക് വക്കാന്‍ പറ്റില്ല എന്ന സംഘാടക സമിതിയുടെ തീരുമാനമാണ്.

തൊടുപുഴയില്‍ ഇതിന്റെ പ്രകാശനവും വില്പനയും ഉണ്ടായിരുന്നു. (കാപ്പിലാന്റെ പുതിയ പോസ്റ്റിലുള്ളത് )

"തൊടുപുഴയിലും ചെറായിലും പുസ്തകം വില്‍ക്കാം എന്ന് കരുതിയല്ല ഞാന്‍ ആയിരം ബുക്ക്‌ ഇറക്കിയത് .പത്തോ മുപ്പതോ ബുക്കുകള്‍ അവിടെ വിറ്റിട്ട് എന്‍റെ മോളെ ഇപ്പോഴേ കെട്ടിക്കണ്ട. പുസ്തകം കാശ് കൊടുത്തു പബ്ലിഷ് ചെയ്യണമെങ്കില്‍ അല്പം ചങ്കുറപ്പും തന്റേടവും വേണം . പുസ്തക കച്ചവടം അല്ലല്ലോ ജീവിതം . അഥവാ ബുക്കുകള്‍ വീട്ടില്‍ ഇരുന്നു ചിതലെദുതാല്‍ അതിന്റെയും നഷ്ടം ഞാന്‍ സഹിച്ചോളാം." കാപ്പു പറയുന്നതുപോലെ കശുകിട്ടാനൊന്നുമല്ല അത്, എന്നാലും പ്രശസ്തി ഇഷ്ടപ്പെടാത്തവര്‍ ആരുമില്ലല്ലോ!

ആദ്യം ചെറായി മീറ്റിനെ പുകഴ്ത്തിയ കാപ്പിലാന്‍ അവസാന നിമിഷം തിരിഞ്ഞത് ഇനി എന്ത് വിലകൊടുത്തും ഇതു തകര്‍ത്തു സംഘാടകരെ ഒരു പാഠം പഠിപ്പിക്കുക എന്ന ലക്‌ഷ്യം വച്ചുകൊണ്ടാണ്. ഇതിനായി ആദ്യം തന്റെ സുഹൃത്തും ബ്ലോഗില്‍ ഏറ്റവും അധികം വായനക്കാരുള്ള ബെര്‍ലിയെക്കൊണ്ട് തന്നെ ഇല്ലാത്ത കാര്യം പറഞ്ഞു വിവാദം ഉണ്ടാക്കിച്ചു.

പിന്നീട് വ്യാജ വാര്‍ത്ത കൊടുത്തു "ബ്ലോഗ് മീറ്റ് -സ്ഥലവും തീയതിയും മാറ്റി വെച്ചു"

അതിന്റെ ഫലം നിരക്ഷരന്റെ കമന്റില്‍ ഉണ്ട്

"ചിലര്‍ ഈ മീറ്റ് മാറ്റി വെച്ചെന്നും മറ്റും ഇതിനകം തെറ്റിദ്ധരിച്ചതായി വളണ്ടിയേഴ്‌സിന്റെ അടുക്കല്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചു. നേരിട്ട് ഫോണില്‍ വിളിച്ചാണ് ഒരു സുഹൃത്ത് അങ്ങനെ ചോദിച്ചത്. ഒന്നല്ല രണ്ടുപേരെ വിളിച്ച് മീറ്റ് മാറ്റിയിട്ടില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു."


അത് പരിഹരിച്ചു എന്ന് വന്നപ്പോള്‍ മറ്റാര്‍ക്കും ഇല്ലാത്ത പരാതി " അവനവന്‍ തിന്നുന്നതിന് കാശ് കൊടുക്കാന്‍ പറ്റില്ല" എന്ന വിവാദം സ്വയം ഉണ്ടാക്കുന്നു. എന്റെ ഇപ്പോഴത്തെ അറിവ് വച്ച് ഇത് അവസാനിക്കുമ്പോള്‍ വേറൊരു പുലി പോസ്റ്റുമായി തയ്യാറായിരിക്കുന്നു. എല്ലാം കാപ്പിലാന്റെ അമേരിക്കന്‍ അതിബുദ്ധി എന്നല്ലാതെ എന്ത് പറയാന്‍! ഇനി കാപ്പുവിന്റെ പദ്ധതികളെല്ലാം ആരോടും പറയാതെ രഹസ്യമായിട്ടായിരിക്കും.എന്നോട് പോലും പറയില്ല!

സത്യമിതാണ് : നാളുകളായുള്ള സ്വന്തം സുഹൃത്തുക്കളുടെ അദ്ധ്വാനം സ്വന്തം നെട്ടത്തിനുപകരിക്കുന്നില്ല എന്ന ഒറ്റക്കാരണത്താല്‍ ആളുകളെ തെറ്റിധരിപ്പിച്ചു ചെറായി ബ്ലോഗ്‌ മീറ്റ്‌ ഒരു പരാജയമാക്കുക. ഈ ഒറ്റ ലക്ഷ്യത്തിനു വേണ്ടി കാപ്പിലാന്‍ തന്റെ സുഹൃത്തുക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്നു (ബെര്‍ലിയാണ് ഒന്നാം ചാവേര്‍ , കാപ്പു രണ്ട്, ഇനിയും വരുന്നുണ്ട് ..... കാത്തിരുന്നോ .........


എന്റെ കമന്റ്‌ ഇതായിരുന്നു :

ഹരീഷ്, മറ്റുള്ള സംഘാടകരെ,

നിങ്ങള്‍ "മഹാഗവി" കാപ്പിലാന്റെ ഗവിതകള്‍ ചെറായി മീറ്റിലും വില്‍ക്കാംഎന്നു സമ്മതിച്ചില്ലെങ്കില്‍ "ഗവി" ചെറായി മീറ്റ് പരദൂഷണക്കവിതകള്‍ കൊണ്ട് തകര്‍ക്കും ....
അതുകൊണ്ട് ദയവായി ആ ഗവിതകളുടെ വില്പന ആയിരിക്കണം ചെറായി മീറ്റിന്റെ പ്രധാന കാര്യപരിപാടി ! അങ്ങനെ ചെയ്‌താല്‍ "ഗവി" ഒരു കുത്ത് നോട്ട് തരും! പിന്നെ പിരിവിന്റെ ആവശ്യം വരില്ല !

പുസ്തക കച്ചവടം മാത്രമല്ലെ മീറ്റിന്റെ ലക്‌ഷ്യം? എന്നാണ് "ഗവിയുടെ" സന്ദേഹം !
അതില്ലെങ്കില്‍ പിന്നെ എന്തിനൊരു മീറ്റ്‌? അത് ചെയ്യില്ല എന്ന് പറഞ്ഞതുകൊണ്ട് ചെറായി മീറ്റ്‌ മോശമായി എന്നാണ് "ഗവി" കാപ്പിലാന്‍ പറയുന്നത്!

ഈ ഗവിയുടെ അടുത്ത സുഹൃത്താണ് ബെര്‍ളി ... ഒന്ന് , രണ്ട്.....

ഇനിയും സമ്മതിച്ചില്ലെങ്കില്‍ അടുത്ത ആളെ കളത്തിലിറക്കും !
അതുകൊണ്ട് ഈ മീറ്റ് നടക്കണമെങ്കില്‍ സമ്മതിക്കു‌ .....

******* എന്റെ ഈ കമന്റ്‌ കാപ്പിലാനും ഹരീഷും ഡിലീറ്റ് ചെയ്തു. അതുകൊണ്ടാണിവിടെ പോസ്റ്റ്‌ ചെയുന്നത് !

സുഹൃദ്ബന്ധം വിലമതിക്കുന്നവര്‍ ഈ തറ വേലകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിക്കണം. അല്ലെങ്കില്‍ ഇതൊരു കീഴ്വഴക്കമാകും .
അമേരിക്കയില്‍ പോയാലും , കാശുണ്ടായാലും , വിദ്യാഭ്യാസമുണ്ടായാലും കാര്യമില്ല! നല്ല മനസുണ്ടാവണം!