Jul 10, 2009

കൊള്ളികള്‍ - അപസര്‍പ്പക നാടകം.

അവതരണം : ഡോ.ചിലന്തി ! (അനുബന്ധം : രണ്ടാം ബ്ലോഗ്‌ മഹായുദ്ധം! )

(ഇതിനു ആരോടെങ്കിലും സാമ്യം തോന്നുന്നുവെങ്കില്‍ അത് തികച്ചും യാദൃശ്ചികമല്ല.. മനപ്പൂര്‍വമാണ് )

രംഗം ഒന്ന് :
കാപ്പിലാന്റെ പോസ്റ്റില്‍ കാപ്പിലാനെ കൊട്ടോട്ടിക്കാരന്‍ കനത്ത ചീത്ത വിളിക്കുന്നു !
(തെളിവുകള്‍ ചാരമാക്കപ്പെട്ടു )

രംഗം രണ്ട് :
കൊട്ടോട്ടിക്കാരന്‍ തുടര്‍ന്ന്‍ ഒരു വിഖ്യാത പോസ്റ്റുമിടുന്നു.
"കൊള്ളികള്‍ ചാരമായി "
http://perumnuna.blogspot.com/

രംഗം മൂന്ന് :
അതില്‍ ഫൈസല്‍ കൊണ്ടോട്ടി എന്ന പുതിയാപ്ല വന്ന് കൊട്ടൊട്ടിക്കാരനെ തെറിപറയുന്നു, ആ കമന്റ് കൊട്ടോട്ടിക്കാരന്‍ തൂത്ത് കളഞ്ഞു .
പക്ഷെ കൊട്ടോട്ടിക്കാരന്റെ മറുപടി അവിടെതന്നെ നിലനില്‍ക്കുന്നു.
കൊട്ടോട്ടിക്കാരന്‍... said...
"Faizal Kondotty: താങ്കളുമായി ഒരുയുദ്ധത്തിനും ഞാന്‍ തയ്യാറല്ല. ഈ പോസ്റ്റാണു പ്രശ്നമെങ്കില്‍ കാപ്പിലാന്റെ കൊല്ലീയ്ക്കു പിടിച്ചോളൂ...."

രംഗം നാല് : നന്ദിപ്രകാശനം !

അടുത്ത ദിവസം കൊട്ടോട്ടിക്കാരന്റെ പുതിയ പോസ്റ്റിന് കാപ്പിലാന്റെ ലിങ്ക് !
(സ്നേഹം എന്ന് പറഞ്ഞാല്‍ ഇതാണ് മച്ചാ ... "ചിന്ത" കാപ്പിലാന്‍ കൂടെയുണ്ട്!)

http://kottottikkaran.blogspot.com/2009/07/blog-post_10.ഹ്ത്മ്ല്‍

ഇവിടെ പ്രശസ്ത ഭിഷഗ്വരന്‍ ഡോ.ചിലന്തി പരിശോധിക്കാനെത്തുന്നു!
ആ പരിശോധനാ റിപ്പോര്‍ട്ടിലേക്ക് .....

കൊട്ടോടിക്കാരനും കാപ്പിലാനും തമ്മില്‍ ചീത്ത വിളിക്കാനുള്ള കാരണം കണ്ടെത്താനായില്ല!

കൊട്ടോടിക്കാരനും കാപ്പിലാനും തമ്മില്‍ സ്നേഹം കൂടാനുള്ള കാരണവും കണ്ടെത്താനായില്ല!


കാരണം, ആദ്യത്തെ ചീത്ത വിളിയും പോസ്റ്റുമെല്ലാം കാപ്പിലാന്‍ തന്നെ കൊട്ടോടിക്കാരനെക്കൊണ്ട് ചെയ്യിച്ചതാണെന്ന് മുകളിലെ പരിശോധനകളില്‍ നിന്നും മനസിലാക്കുന്നു.

കാപ്പിലാനെന്തു പറ്റി?
മനപ്രയാസം കൂടിയതുകൊണ്ടാവുമോ ഇങ്ങനെയൊക്കെ ?
സ്വയം തെറിവിളിച്ച് ആശ്വാസം കണ്ടെത്തുന്ന ഈ അസുഖത്തിന്റെ പേരെന്താണാവോ?
ഇതാണോ "പന്നിപ്പനി" ?

ഡോ.ചിലന്തിക്ക് ഒന്നും മനസിലാകുന്നില്ല, ഇനി വലിയ ഡോക്ടര്‍മാര്‍ പോസ്റ്റുമോര്ട്ടം നടത്തിയാലെ മനസിലാകൂ ... രോഗിയെ അമേരിക്കന്‍ വൈറോളജി ലാബിലേക്ക് റെഫര്‍ ചെയ്യുക.

ശുഭം!

തെളിവുകള്‍ ഏതു നിമിഷവും നശിപ്പിക്കപ്പെടാം!അതിനു ഡോ.ചിലന്തി ഉത്തരവാദി ആയിരിക്കുന്നതല്ല !

11 comments:

കാപ്പിലാന്‍ said...

ഹഹ . ഇനി എന്തെല്ലാം കാണാന്‍ കിടക്കുന്നു ഭഗവാനെ :)

Faizal Kondotty said...

എന്റെ ചിലന്തി .. നിനക്ക് വേറെ ഒന്നും എഴുതാന്‍ ഇല്ലേ ..?
കൊട്ടോട്ടിക്കാരന്റെ പോസ്റ്റില്‍ ഞാന്‍ ഇട്ട കമന്റ്‌ ഞാന്‍ തന്നെയാണ് ഡിലീറ്റ് ചെയ്തത്
(deleted by author.), അതിനു കാരണം വിവാദങ്ങള്‍ ഒഴിഞ്ഞു , കൊള്ളികള്‍ വീണ്ടും തുറന്നു .. നാടകം സമാപിച്ചു ... കണ്ടു നിന്നവര്‍ ഉറങ്ങാനും പോയി ...പക്ഷെ നീ എന്തിനാ കുട്ടാ ഇപ്പോഴും വെടിക്കെട്ട് കഴിഞ്ഞ മൈതാനത്ത് നിന്ന് വട്ടം കറങ്ങുന്നത് ...
ഇവിടെ നിന്റെ വലയില്‍ കുടുങ്ങാന്‍ വരാന്‍ ഒരു ചെറു പ്രാണി പോലും ഇല്ലല്ലോ

കൊട്ടോട്ടിക്കാരന്‍... said...

അല്ലാ...
ഇവിടെ എന്താ പരിപാടി..?
ഉറക്കം വരുന്നില്ലേ...
പോയിക്കിടന്നുറങ്ങ്...

കണ്ടതു ഭീകരം !
കാണാനിരിയ്ക്കുന്നത് അതിഭീകരം !!

കാന്താരിക്കുട്ടി said...

:-)

വേദ വ്യാസന്‍ said...

ഉവ്വ ഉവ്വ , ഇവിടെ കുറേ പുലികള്‍ വളരെ ബുദ്ധിപൂര്‍വ്വം അടികൂടിക്കളിക്കുന്നു. ഇതു വായിക്കുന്ന നമ്മളൊക്കെ വെറും എലികള്‍ അല്ലേ സ്പൈഡറേ .....

കൊട്ടോട്ടിക്കാരന്‍... said...

ഇതിവിടെ തീരുമെന്നു തോന്നുന്നില്ലാ...
ബഹുമാനപ്പെട്ട ചിലന്തി ഒരുകാര്യം മനസ്സിലാക്കണം,കൊട്ടോട്ടിക്കാരനും കാപ്പിലാനും ഒത്തുകളിയ്ക്കേണ്ടതിന്റെ ആവശ്യമെന്താണ് ? ഞാനും കാപ്പിലാനും തമ്മിലുണ്ടാക്കിയ വെടിനിറുത്തല്‍ കരാറിന്റെ ഭാഗം മാത്രമാണ് ആ ലിങ്ക്. അതിത്ര കൊട്ടിഘോഷിയ്ക്കപ്പെടേണ്ടതാണെന്ന് തോന്നുന്നില്ല. കാപ്പിലാന്റെ പിണിയാളായി നില്‍ക്കാന്‍ വേറെയാളെ നോക്കണം. ഒഴിവുണ്ടെങ്കില്‍ താങ്കള്‍ക്കു നോക്കാം. വേണ്ടാന്നു തോന്നി പോയതാ, ഇപ്പൊ പറയാതെ ഉറക്കം വന്നില്ല...

Spider said...

പോ മോനെ ദിനേശാ... കൊട്ടോടി .....
നമ്മുടെയടുത്താണോ സവാരിഗിരിഗിരി !

"ഞാനും കാപ്പിലാനും തമ്മിലുണ്ടാക്കിയ വെടിനിറുത്തല്‍ കരാറിന്റെ ഭാഗം മാത്രമാണ് ആ ലിങ്ക്. "

അത് തന്നെയാണ് ഞാനും പറഞ്ഞത്. ഈ കരാറിനെയാണ് ഒത്തുകളി എന്ന് പറയുന്നത്.

hAnLLaLaTh said...

എന്തായാലും അടി നിന്നല്ലോ...അതു മതി.. :)

കൊട്ടോട്ടിക്കാരന്‍... said...

എടോ ബോധവും പൊക്കണവുമില്ലാത്ത ചിലന്തീ... ബൂലോകത്തു ചൊറിയാന്‍ എന്തെല്ലാം സംഗതികള്‍ കിടക്കുന്നു. കൊട്ടോട്ടിക്കാരനെ ഇങ്ങനെ ചൊറിയാന്‍ എന്താ അത് അത്രയ്ക്കു സുഖമാ..?
കുഞ്ഞിമോനേ... വിട്ടുപിടി...

കൊട്ടോട്ടിക്കാരന്‍... said...

ഒന്നു പറയാന്‍ വിട്ടുപോയി,
“താങ്കള്‍ അത്രയും മണ്ടനല്ല...”

മാക്രി said...
This comment has been removed by the author.