Jul 25, 2009

നാണമില്ലേ കാപ്പിലാന്‍ നിങ്ങള്‍ക്ക്?

ഭൂരിഭാഗം മലയാളി ബ്ലോഗേഴ്സിന്റെയും ആഗ്രഹമായ ചെറായി കൂട്ടായ്മക്കെതിരെയുള്ള കുത്തിത്തിരിപ്പ് ഇതുവരെയും നിറുത്താന്‍ ഈ മനുഷ്യന്‍ തയ്യാറല്ല എന്നതിനെന്താണര്‍ത്ഥം? എന്താണ് ഈ കുലംകുത്തിയുടെ ഉദേശ്യം? ഒരിക്കല്‍ ഈ കൂട്ടയ്മക്കെതിരെ സര്‍വ്വശക്തിയുമെടുത്തിറങ്ങി സ്വന്തം കൊള്ളിയും പൂട്ടി പോയ "മഹാന്‍" വീണ്ടും അലമ്പുണ്ടാക്കാന്‍ വന്നതെന്തിന്? സൌഹൃദത്തിനുവേണ്ടി മലയാളം ബ്ലോഗേര്‍സ് ഒരുമിച്ചു നിങ്ങള്‍ക്കെതിരെ നിന്നത് മറന്നുപോയോ? കാപ്പിലാന്‍, നിങ്ങളുമായി ചെറായി മീറ്റിനു ഒരു ബന്ധവുമില്ല. നിങ്ങള്‍ ബൂലോഗരുടെ നന്മ കാംഷിക്കുന്ന സുഹൃത്തുമല്ല! നിങ്ങള്‍ക്ക് എന്താണ് വേണ്ടത്?

നിങ്ങളുടെ കളികളില്‍ സൌഹൃദത്തെ സ്നേഹിക്കുന്ന മലയാളി ബൂലോഗര്‍ വീഴുമെന്നു കരുതുന്ന കാപ്പിലാന്‍, നിങ്ങള്‍ ഒരു മരമണ്ടാണാണെന്ന് ചെറായി മീറ്റിന്റെ പങ്കാളിത്തം തെളിയിക്കുന്നില്ലേ? ഇനിയും മതിയായില്ലേ ? "കൊള്ളികള്‍ ലൈവ് പരിപാടി നടത്തും പോലും! "നിങ്ങളുടെ കളികളില്‍ മീറ്റിന്റെ സംഘാടകര്‍ വീണു പോലും! അവര്‍ അത്രയ്ക്ക് മണ്ടന്മാരല്ല.? നിങ്ങള്‍ അല്ലാതെ സംഘാടകര്‍ ആരും നിങ്ങളെക്കുറിച്ച് മിണ്ടുന്നു പോലുമില്ലല്ലോ ? അവര്‍ നിങ്ങളുമായുള്ള സൗഹൃദം പോലും ഉപേക്ഷിച്ചില്ലേ ? ആശ്രമത്തില്‍നിന്നുപോലും അവര്‍ ഇറങ്ങിപ്പോയില്ലേ?

ഇതുവരെയുമുള്ള എന്റെ അന്വേഷണത്തില്‍ ചെറായി മീറ്റിന്റെ സംഘാടകരില്‍ ആരും നിങ്ങളുമായി ഇപ്പോള്‍ യാതൊരു ബന്ധവും പുലര്‍ത്തുന്നില്ല. പിന്നെ എന്തിനാണ് ഹരീഷ് വിളിച്ചു എന്ന പേരില്‍ നാടകം നടത്തി ആളാകാന്‍ നോക്കുന്നത്?

ഒരു കാര്യം പറഞ്ഞേക്കാം ........

ആണ്‍ കുട്ട്യോള്‍ വരുന്ന സ്ഥലമാണ് ചെറായി. സംഘാടകര്‍ ഒന്നും മിണ്ടുന്നില്ല എന്ന് കരുതി കേറി നിരങ്ങാമെന്നോന്നും കരുതേണ്ട. ചെറായി മീറ്റിന്റെ ചിലവില്‍ ഷൈന്‍ ചെയ്യാന്‍ കാപിലാനെ വിടൂല്ല ....

ഡോ. നാസിനോടോരഭ്യര്‍തനയുണ്ട് ....

കാപിലാന്റെ തോന്ന്യവാസങ്ങള്‍ക്ക് ബന്ധങ്ങളുടെ പേരില്‍ കൂട്ട് നിന്ന് ചെറായി മീറ്റ്‌ അലംബാക്കാന്‍ ശ്രമിക്കരുത്. ഒരു ഓണ്‍ലൈന്‍ സംപ്രേക്ഷണവും നടത്താന്‍ സമ്മതിക്കൂല്ല. അങ്ങനെ വേണമെങ്കില്‍ അത് സംഘാടകര്‍ ചെയ്യട്ടെ... കാപ്പിലാന് വേണ്ടി ചാരപ്പണി നടത്താന്‍ ആരെയും സമ്മതിക്കുകേല. ഇനി അങ്ങേര്‍ അമേരിക്കയില്‍ നിന്ന് എഴുന്നെള്ളിയാല്‍ പോലും നടക്കൂല്ല. കാപ്പിലാന്‍ ആരുടേയും തലയ്ക്കു മുകളിലോന്നുമല്ല. ആ തോന്നലൊക്കെ വെറുതെയാണ് ..... കാപ്പിലാന്‍ വന്നാല്‍ അല്പം കഷ്ടപ്പെട്ടിട്ടു മാത്രമേ അകത്തു പോലും കയറൂ... പിന്നെയല്ലേ കാപ്പിലാന്റെ സെക്രട്ടറി! അതുകൊണ്ട് നാസ്, ദയവുചെയ്ത് അവിടെ കൂടുന്നവര്‍ക്ക് പാരയാകരുത്......... വേണമെങ്കില്‍ വീട്ടില്‍ ചെന്നിട്ടു എന്ത് വേണമെങ്കിലും കാപ്പിലാന് വേണ്ടി പോസ്റ്റിക്കോ. മീറ്റിനിടയിലിരുന്നു ചെയ്‌താല്‍ ശരിയാകൂല്ല .... നാസല്ല , ആര് ചെയ്താലും! അങ്ങനെ ബൂലോഗരേ ആരും മണ്ടന്മാരാക്കണ്ട.

കാപ്പിലാന് ചെറായി മീറ്റില്‍ പങ്കെടുക്കാന്‍ പോലും ഇനി അവകാശമില്ല.
കാരണം, ഇതേവരെ കാപ്പിലാന്‍ എന്ന ബ്ലോഗര്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റില്‍ വന്നിട്ടില്ല. അതിലില്ലാത്തവര്‍ എത്ര വെല്യ പുലിയാണെങ്കിലും മീറ്റില്‍ പങ്കെടുക്കാന്‍ അനുവദിക്കാന്‍ പാടില്ലാത്തതാണ്. ഇനി അവര്‍ക്ക് വേണമെങ്കില്‍ വല്ല സെക്രട്ടറിമാരുടെയും സുഹൃത്തുക്കളുടെ പേരില്‍ മിണ്ടാതെ വന്നിരിക്കാം. ഈ കാര്യം സംഘാടകര്‍ ശ്രദ്ധിക്കുമെന്നും കരുതുന്നു. ഇവിടെ എല്ലാവരും തുല്യരാണ്. തറ പരിപാടികളിലൂടെ ആളാവാന്‍ ആരെയും സമ്മതിക്കാന്‍ പാടില്ല.

നിഴല്‍ചിത്രങ്ങള്‍ വില്പനയ്ക്ക് വെച്ച് സംഘാടകര്‍ ഞങ്ങളെ മണ്ടന്മാരാക്കില്ല എന്നും പ്രതീക്ഷിക്കുന്നു.

മനുഷ്യ സൌഹൃദത്തിനെതിരെ നില്‍ക്കുന്നവര്‍ക്ക് ഇതൊരു പാഠമാകണം .
ചെറായി മീറ്റ്‌ ബൂലോഗ സൌഹൃദത്തിന്റെ പേരില്‍ സഹകരിച്ചു വിജയിപ്പിക്കുക!

5 comments:

പെഴ! said...

ഒടേ തന്പുരാനേ! അത്രയ്ക്കു വല്യ സംഭവമാണോ ഈ ചെറായി മീറ്റ്? പണ്ട് ബെര്‍ളി ഒരു പോസ്റ്റിട്ടപ്പം പോലും ഞാന്‍ അത്ര കാര്യമാക്കിയില്ല. ഇതിപ്പം രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് ചെറായില്‍ നടക്കാന്പോകുന്നതെന്നു തോന്നുന്നു.
ഏതായാലും ഞാനും വരുന്നുണ്ട് ചെറായിക്ക്.
ഇപ്പഴത്തെ വിവരം വെച്ച് മൊത്തത്തില്‍ കൂതറ സെറ്റപ്പായിരിക്കുവെന്നു തോന്നുന്നു.ബൂലോക സൗഹൃദം കടലിപ്പോകാതെ നോക്കണേ

Faizal Kondotty said...

please see മീറ്റ്‌ ഇന്ത്യാവിഷനില്‍

Manoj മനോജ് said...

“ഒരു ഓണ്‍ലൈന്‍ സംപ്രേക്ഷണവും നടത്താന്‍ സമ്മതിക്കൂല്ല. “
മീറ്റും ഈറ്റും ഇന്ത്യാവിഷനില്‍ തത്സമയം വീക്ഷിക്കാം എന്ന് ഫൈസല് കൊണ്ടോട്ടിക്ക് വിവരം ചേര്‍ന്ന് കിട്ടി കഴിഞ്ഞു‍....

മീറ്റിന്റെ ഇന്തര്‍നാഷണല്‍ പ്രശ്നങ്ങളെ തുടര്‍ന്ന് ബി.ബി.സി.യും, സി.എന്‍.എന്‍.ഉം അവരുടെ ഉപഗ്രഹങ്ങളെ ചെറായിയിലേയ്ക്ക് തിരിച്ച് വെച്ച് കഴിഞ്ഞതായി റോയിട്ടേഴ്സിന് വേണ്ടി ചാക്കോച്ചി റീപ്പോര്‍ട്ട് ചെയ്തിരുന്നതായി കുഞ്ഞാലിക്ക പറഞ്ഞിരുന്നു.

"ഒരു കാര്യം പറഞ്ഞേക്കാം ........
ആണ്‍ കുട്ട്യോള്‍ വരുന്ന സ്ഥലമാണ് ചെറായി." ഈ വാചകം ലതിക ചേച്ചിയും മറ്റും കേള്‍ക്കണ്ട...

പങ്കെടുക്കുവാന്‍ കഴിയാത്തവര്‍ക്ക് ഓണ്‍ലൈനില്‍ മീറ്റില്‍ കൂടുവാന്‍ ഈ സപൈഡര്‍ സമ്മതിക്കുകേലേ... അസൂയക്കാരനായ സപൈഡര്‍ കരിങ്കാലി പണീ നിറുത്തി മീറ്റ് തത്സമയം വീക്ഷിക്കുവാന്‍ ബ്ലോഗര്‍മാര്‍ക്ക് അവസരം ഉണ്ടാക്കുവാന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുവാന്‍ ഒബാമയോട് (സോറി, ഒ. ബാമയോട്, ഒരു കുത്തിന്റെ വിലയേയ്) റെക്കമെന്റ് ചെയ്തിട്ടുണ്ട്...

ചെറായി മീറ്റ് വിജയിക്കട്ടേ... ജയ ജയ ജയ ഹേ...

പാമ്പാട്ടി said...

നാണമില്ലെ സ്പൈഡറെ തനിക്ക്.
കേള്‍ക്കുന്നവനു നാണമില്ലെങ്കിലും പറയുന്നവനു നാണം വേണ്ടെ?

ലൈവോ ഡെഡോ എന്തേലും ചെയ്യട്ടെ, അതു ചോദിക്കാന്‍ താനാരാ?
താനാരാ..
തന്നാരാ‍....

Faizal Kondotty said...

Manoj .. u said it !