Aug 10, 2009

കാപ്പിലാനോട് സ്നേഹം മാത്രം !

പ്രിയപ്പെട്ട കാപ്പിലാന്‍ ,

"താങ്കള്‍ക്കയച്ച മെയിലുകള്‍ക്ക് ഒരു മറുപടിയും കിട്ടാത്തതുകൊണ്ടാണ് ആ മെയില്‍ ഒരു പോസ്റ്റായി ഇവിടെ നല്‍കുന്നത്. ദയവുചെയ്ത് മനസിലാക്കും എന്ന് പ്രതീക്ഷിക്കുന്നു."

താങ്കള്‍ വിചാരിക്കുന്നത് പോലെ ഞാന്‍ ഒരിക്കലും താങ്കളുടെ ശത്രുവല്ല!
ഇനിയൊട്ടു അങ്ങനെ ആവുകയുമില്ല!

" ഇനി ചില കാര്യങ്ങള്‍ നിങ്ങള്‍ കേട്ടാലും .കാപ്പിലാന്‍ എന്ന ബ്ലോഗറുടെ വിവാദ പോസ്റ്റെന്നു ബൂലോകര്‍ മൊത്തം കൊട്ടി ഘോഷിക്കുന്ന പോസ്റ്റില്‍ അദ്ദേഹത്തിനെതിരെ ആദ്യ പടവാള്‍ ഉയര്‍ത്തിയത്‌ ഈ ചിലന്തിയാണ്‌ . പിന്നീട് തുടരന്‍ പോസ്റ്റുകള്‍ ഇട്ട് അയാളെ നാറ്റിച്ചു . ഇപ്പോള്‍ പറയുന്നു എല്ലാം നിര്‍ത്തണം എന്ന് . നിര്‍ത്താം .നീ പറഞ്ഞാല്‍ ആര്‍ക്കും കേള്‍ക്കാതിരിക്കാന്‍ ആവില്ലല്ലോ .നീയും നിന്‍റെ ഗൂഡ സംഘങ്ങളും അദ്ദേഹത്തിനെതിരെ നടത്തിയ നുണ പ്രചാരങ്ങള്‍ അസത്യമാണ് എന്ന് ഉറക്കെ പറഞ്ഞാല്‍ നിര്‍ത്താം . സംഗതികള്‍ തുടങ്ങിയിട്ടേ ഉള്ളൂ .അതിന് മുന്‍പേ നിര്‍ത്തണം എന്നൊക്കെ പറഞ്ഞാല്‍ ഛീ ഛീ അതൊക്കെ മോശമല്ലേ .അയാള്‍ക്ക്‌ നഷ്ടപ്പെട്ടതെല്ലാം നീ കൊടുക്കുമെങ്കില്‍ എല്ലാം നിര്‍ത്താം ."

" ഞങ്ങളുടെ പ്രത്യേക ലേഖകന്‍ അയച്ചുതന്ന റിപ്പോര്‍ട്ടാണ് താഴെക്കൊടുക്കുന്നത്. ഈ ലേഖനവുമായി ബൂലോകം ഓണ്‍ലൈനിന് യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല." :
ഒരു ബൂലോകം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് .


എന്നെ ഇങ്ങനെ തെറ്റിദ്ധരിക്കരുത് എന്നുമാത്രമേ എനിക്ക് പറയാനുള്ളൂ .....

ഇനി ചില കാര്യങ്ങള്‍ ഞാനും പറയട്ടെ ......

ബൂലോകം ഓണ്‍ലൈനും, ബ്ലോത്രവും കാപ്പിലാന്റെയും സുഹൃത്തുക്കളുടെയും സംരംഭമാണെന്ന് എല്ലാ ബൂലോഗര്‍ക്കും അറിയാവുന്ന പച്ചയായ സത്യമാണ്. പിന്നെന്തിനു പരസ്പരം ചെളി വാരിയെറിഞ്ഞും , ചീത്ത പറഞ്ഞും, മൂത്രം എന്ന് വിളിച്ചും നാറ്റിക്കുന്നു? ആര്‍ക്കും ഒരാള്‍ ഇങ്ങനെ പല ബ്ലോഗ്‌ നടത്തുന്നതില്‍ ഒരെതിര്‍പ്പും ഇല്ല.

കാപ്പിലാന്‍ എന്ന ബ്ലോഗര്‍ ബ്ലോഗ്‌ എന്ന മാധ്യമത്തിനു വളരെയധികം നന്മകള്‍ നല്‍കിയ ഒരു ബ്ലോഗര്‍ ആണല്ലോ ? പിന്നെങ്ങനെ ഇത് പോലെ തരം താഴുന്നു ? ഒരിക്കല്‍ കൂടി ചോദിക്കട്ടെ , എന്തിനാണ് താങ്കള്‍ സ്വയം സുഹൃത്തുക്കളേ എല്ലാവരെയും ഇങ്ങനെ വെരുപ്പിക്കുന്നത് ?

"ചെറായി "എന്നത് ഇതുപോലെ ഒരു പ്രശ്നമാക്കുന്നത് എന്തിനു വേണ്ടി ? ഒരിക്കല്‍ ഞാന്‍ ചോദിച്ചതല്ലേ ? അവരെല്ലാം നിങ്ങളുടെ വളരെ അടുത്ത സുഹൃത്തുക്കള്‍ അല്ലായിരുന്നോ? അതെല്ലാം നഷ്ടപ്പെടുത്തിയത് എന്തിനു വേണ്ടി? എന്ത് നേട്ടം കിട്ടി ?സമാധാനമായിട്ട് ഒന്നാലോചിച്ചു നോക്കൂ .........


നിങ്ങള്‍ ആറു പേര്‍ കൂടി തുടങ്ങിയ ബൂലോകം ഓണ്‍ലൈനും, ബ്ലോത്രവും ഇപ്പോള്‍ എവിടെ ചെന്ന് നില്‍ക്കുന്നു? അതില്‍ നിന്നും നാല് പേര്‍ പിരിഞ്ഞുപോയി വേറെ പത്രങ്ങള്‍ അതെ പേരില്‍ തുടങ്ങിയാല്‍ ഏതാണ് ഔദ്യോഗിക പത്രം എന്ന് സംശയിക്കെണ്ടേ? മലയാളികളുടെ ശാപമായ രാഷ്ട്രീയ അതിപ്രസരം ബ്ലോഗിലും വേണോ? നിങ്ങളെല്ലാവരും ഒരുമിച്ചു നില്‍ക്കുന്നത് മലയാളം ബ്ലോഗിന്റെ ശക്തി കൂട്ടുകയല്ലേ ഉള്ളൂ ? അതിനു പകരം ഇപ്പോള്‍ പരസ്പരം ഭീഷണികളും തെറിവിളികളും മാത്രം !

ശരിക്കും ഇത് ചെറായി മീറ്റിന്റെ ഫലമാണോ ..... അതോ താന്‍പോരിമയുടെയും അഹങ്കാരത്തിന്റെയും ഫലമോ ? ചെറായി മീറ്റ്‌ സൗഹൃദം കൂട്ടി എന്നുള്ളത് സത്യമാണ് ..... എന്നാല്‍ അതില്‍ പങ്കെടുക്കാത്തവര്‍ തമ്മില്‍ അത് ശത്രുത ഉണ്ടാക്കി എന്നതല്ഭുതവുമാണ് ! പ്രത്യക്ഷവും പരോക്ഷവുമായ ഫലങ്ങള്‍ ! ആര്‍ക്കെന്തു സംശയങ്ങള്‍ ഉണ്ടെങ്കിലും അത് സംഘാടകരോട് നേരിട്ട് ചോദിച്ചു തീര്‍ക്കാവുന്നതല്ലെയുള്ളൂ ! പകരം അഴിമതി, മദ്യപാനം എന്നിങ്ങനെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചു തേജോവധം ചെയ്യേണ്ട കാര്യമുണ്ടോ? ഇങ്ങനെ ഹിറ്റുകള്‍ കൂട്ടുന്നത്‌ മൂലം മലയാളം ബ്ലോഗിന് ഉണ്ടാക്കുന്ന ദൂഷ്യത്തെക്കുരിച്ചു ഒന്ന് ചിന്തിക്കൂ . മീറ്റിനു ശേഷം അതില്‍ പങ്കെടുക്കത്തവര്‍ പരസ്പരം ചേരിതിരിഞ്ഞ്‌ സഭ്യതയുടെ എല്ലാ അതിർവ്വരമ്പുകളേയും ലംഖിച്ചുനടക്കുന്ന ഈ ഗ്വാ ഗ്വാ വിളികൾ തികച്ചും അപലപനീയം തന്നെയാണ്. ബഹുമാന്യ ബ്ലൊഗർമാരിൽ നിന്നും അൽപം കൂടി ഉയർന്നചിന്തയും വാക്കും ബൂലോകം പ്രതീക്ഷിക്കുന്നുണ്ട്‌.

ഇനി എന്നെക്കുറിച്ചുള്ള വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് ഞാന്‍ മറുപടി പറഞ്ഞാല്‍ ........

ഞാന്‍ ഒരിക്കലും ആരെയും നാറ്റിക്കാന്‍ ശ്രമിച്ചിട്ടില്ല. കാരണം, ഞാന്‍ പറഞ്ഞതുപോലെ കാപ്പിലാന്‍ എന്റെ വളരെ നല്ല ഒരു സുഹൃത്താണ്. കുറച്ചു തെറ്റിധാരണകള്‍ ഒഴിവാക്കാന്‍ ഞാന്‍ ശ്രമിച്ചു എന്നത് സത്യം മാത്രം! കപ്പിലാണ് എന്ത് നഷ്ടമായി എന്നാണ് നിങ്ങള്‍ പറയുന്നത് ? എഴുതാനുള്ള കഴിവോ അതോ സ്നേഹിക്കാനുള്ള കഴിവോ? രണ്ടും ഇപ്പോഴും ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് ! കൂടുതല്‍ വിവരങ്ങള്‍ എന്റെ പഴയ പോസ്റ്റുകള്‍ വായിച്ചാല്‍ നിങ്ങള്ക്ക് മനസിലാകും .

ഇപ്പോള്‍ ബൂലോഗത്ത് എന്ത് നടന്നാലും അതെല്ലാം ചെറായി മീറ്റു നടത്തിപ്പുകാരുടെ തലയില്‍ കേട്ടിവെക്കുന്ന ഒരു പ്രവണത കാണുന്നുണ്ട്. എനിക്കറിയാവുന്നിടത്തോളം അവര്‍ കാര്യങ്ങളുടെ ഈ പോക്കില്‍ വളരെ ദുഖിതരാണ്. സൗഹൃദം വളര്‍ത്താന്‍ കഷ്ടപ്പെട്ടിട്ടു എല്ലാം തകര്‍ക്കുന്ന ഒരു അവസ്ഥയില്‍ ഇപ്പോള്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നതില്‍ . ഇതില്‍ കാപ്പിലാനും , ബൂലോകം ഓണ്‍ലൈനും, ബ്ലോത്രവും വഹിച്ച പങ്കു എത്രയെന്നു ഒന്നാലോചിച്ചു നോക്കുക. കാപ്പിലാന്‍ എന്ന ഒരാള്‍ മാത്രം വിചാരിച്ചാല്‍ ഈ പ്രശ്നങ്ങളെല്ലാം ഉടന്‍ തീരും. കാരണം എല്ലാം നിയന്ത്രിക്കുന്നത് ഒരാളല്ലേ? മലയാളം ബ്ലോഗിന് ചീത്തപ്പേരുണ്ടാക്കുന്ന ഈ വഴക്ക് സമൂഹ താല്‍പ്പര്യത്തെക്കരുതിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ .

ഇതിനു വേണ്ടി ഹരീഷിനെക്കൊണ്ട് വേണമെങ്കില്‍ സംഘാടകര്‍ക്കുവേണ്ടി പരസ്യമായി മാപ്പ് പറയിക്കാം . അവര്‍ക്ക് ജയവും തോല്‍വിയുമല്ല പ്രശ്നം . ഇവിടുത്തെ സൌഹൃദവും സമാധാനം അവര്‍ മൂലം തകരരുത് എന്നത് മാത്രമാണ്. എത്രയോ നല്ല കാര്യങ്ങള്‍ നമുക്കിനിയും ചെയ്യാന്‍ കിടക്കുന്നു. ചെറായി കഴിഞ്ഞു പോയില്ലേ? ഇനിയൊരിക്കലും അവരിലാരും ഒരു മീറ്റിനു വേണ്ടി മുന്‍പോട്ടു വരില്ല. തീര്‍ച്ച!

"ചിലന്തി" എന്ന ഞാന്‍ കാപ്പിലാന്‍ എന്ന വ്യക്തിക്ക് എന്തെങ്കിലും തരത്തില്‍ മാനസിക വിഷമം വരുത്തിയിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പപേക്ഷിക്കുന്നു.

ഇതുകൊണ്ടൊന്നും ഈ പ്രശ്നം തീര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍,
മലയാള ഭാഷയെക്കരുതി,
ബൂലോഗത്തെ നല്ലവരായ ആളുകളെക്കരുതി,
അടുത്ത തലമുറയെക്കരുതിയെങ്കിലും
ബൂലോകം ഓണ്‍ലൈനും, ബ്ലോത്രവും കാപ്പിലാന്‍ പൂട്ടണം !


ഇതോരഭ്യര്തനയാണ് .

ഒരിക്കല്‍ കൂടി പറയട്ടെ ,
കാപ്പിലാനോട് ബൂലോഗത്തിനു സ്നേഹം മാത്രം !



9 comments:

ബ്ലോത്രം said...

http://blothram.blogspot.com/2009/08/102009_09.html

ബ്ലോത്രം said...

>>>>ഇതുകൊണ്ടൊന്നും ഈ പ്രശ്നം തീര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍,
മലയാള ഭാഷയെക്കരുതി,
ബൂലോഗത്തെ നല്ലവരായ ആളുകളെക്കരുതി,
അടുത്ത തലമുറയെക്കരുതിയെങ്കിലും
ബൂലോകം ഓണ്‍ലൈനും, ബ്ലോത്രവും കാപ്പിലാന്‍ പൂട്ടണം !

ഇതോരഭ്യര്തനയാണ് .<<<<<


ബ്ലോത്രം എന്ത് കൊണ്ട് പൂട്ടണം?
എന്ത് അന്യായമാണ് ബ്ലോത്രം ചെയ്തത്?

ശ്രീ കാപ്പിലാന്‍ ചെറായി മീറ്റ് സംബന്ധിച്ച് എടുത്ത നിലപാടുകള്‍ ആര്‍ക്കെങ്കിലും ഇഷ്ടമല്ലാതെ പോയതിന് ബ്ലോത്രം ഉത്തരവാദിയല്ല. ബ്ലോത്രം കാപ്പിലാനെ അനുകൂലിച്ചിട്ടും ഇല്ല, പ്രതികൂലിച്ചിട്ടും ഇല്ല. അദ്ദേഹത്തിന്റേതടക്കം ചെറായിയെ സംബന്ധിച്ച് വന്ന എല്ലാ വാര്‍ത്ത്കളും കൊടുത്തിട്ടുണ്ട് എന്നല്ലാതെ. തുടക്കം മുതല്‍ മീറ്റിനെ അനുകൂലിച്ച പത്രമാണ് ബ്ലോത്രം.

അതു കൊണ്ട് പറയട്ടെ, ബ്ലോത്രം പൂട്ടുന്നില്ല. ഇത് നടത്തുന്നയാള്‍ക്ക് ബ്ലോഗില്‍ ചിലവഴിക്കാന്‍ സമയമുള്ളിടത്തോളം. ആരെന്ത് പറഞ്ഞാലും, ആര്‍ക്കെന്ത് തോന്നിയാലും വായനക്കാരുടെ പിന്‍ തുണയുള്ളിടത്തോളം ഇത് പൂട്ടുന്നില്ല.

വിശദമായ മറുപടി
ഇവിടെ‌


ഇത് കൊണ്ട് തെറ്റിദ്ധാരണകള്‍ തീര്‍ന്നാല്‍ സന്തോഷം. ഇല്ലെങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. ഇതേ സംബന്ധിച്ച് ഇനിയൊരു വിശദീകരണത്തിനും വിവാദത്തിനും താല്പര്യമില്ല. മെക്കിട്ട് കേറാന്‍ വന്നാല്‍ പ്രതികരിക്കാതിക്കാന്‍ മാത്രം സമാധാനപ്രിയരൊന്നുമല്ല അണിയറയില്‍. പത്രങ്ങള്‍ക്കെന്നും താല്പര്യം വിവാദങ്ങളാണെന്ന് ആരും പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം. എന്നാലും തല്‍ക്കാ‍ലം വിവാദങ്ങളിലേക്കും ഇല്ല. ഇത് ഞങ്ങളുടെ നല്ലസുഹൃത്തുക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ്.

കാപ്പിലാന്‍ said...

കുറെ നാളായി ഞാന്‍ ഒന്നിനും പ്രതികരിക്കുന്നില്ല . എങ്കിലും ഇങ്ങനെ കള്ളത്തരങ്ങള്‍ മാത്രം എഴുതി വിടാന്‍ നിനക്ക് നാണമില്ലേ ? ആര്‍ക്കാണ് നീ മെയില്‍ അയച്ചത് ? ഞാനും നീയും തമ്മില്‍ എന്ത് ബന്ധം ? ബ്ലോത്രത്തില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നു എന്നത് വളരെ സത്യമാണ് . പക്ഷേ കഴിഞ്ഞ കുറെ കാലമായി കാര്യമായി അതില്‍ ഒന്നും സംഭാവന ചെയ്യുന്നില്ല . എനിക്കാരുടെയും മാപ്പും കോപ്പും വേണ്ട . എനിക്ക് ഞാന്‍ മാത്രം മതി . കുറെ നാളുകള്‍ ബ്ലോഗില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നു . ഇനി എന്നെ എല്ലാവരും കൂടി ചൊറിയാന്‍ വന്നാല്‍ എന്‍റെ തനി കൊണം എല്ലാവരും കാണും . നിനക്കൊന്നും വേറെ പണിയില്ലെടാ മക്കളെ . മനുഷ്യരെ ജീവിക്കുവാനും സമ്മതിക്കുകില്ല എന്ന് വെച്ചാല്‍ പിന്നെന്താ ചെയ്യുക .

Spider said...

കാപ്പിലാന്‍,
നന്നാകും എന്ന് കരുതി പറഞ്ഞതാണ്.
ഇനി വേണ്ടെങ്കില്‍ വേണ്ട......

പിന്നെ, എന്നേ ഭീഷണിപ്പെടുത്തുകയൊന്നും വേണ്ട .......... അത് നല്ലതിനല്ല!

തനി കൊണം ഇനിയും കാണാനുണ്ടോ ? അപ്പോള്‍ ശരിക്കും പേടിച്ചു പോകുമല്ലോ ഈശ്വരാ!

വരാനുള്ളത് വഴിയില്‍ തങ്ങുകേലാന്നാണ് പ്രമാണം. കുരക്കും പട്ടി കടിക്കുകേലാന്നുമുണ്ട് പ്രമാണം.

ബൂലോകം ഓണ്‍ലൈനും, ബ്ലോത്രവും ഒരേ ഭാഷയില്‍ തന്നെ മറുപടി നല്‍കിക്കഴിഞ്ഞു.

നുണയാണോ ഞാന്‍ പറഞ്ഞതെന്ന് കാപ്പിലാന് തന്നെയറിയാമല്ലോ ! അത് സ്വന്തം മനസാക്ഷിയോട് ചോദിച്ചു നോക്കൂ ...

ബ്ലോത്രം said...

സ്പൈഡര്‍,

ബൂലോകം ഓണ്‍ലൈന്‍ ഞങ്ങള്‍ പറഞ്ഞത് ആവര്‍ത്തിച്ചതിന് ഞങ്ങള്‍ ഉത്തരവാദികളല്ല. ഞങ്ങള്‍ പറഞ്ഞതാണ് കാപ്പിലാന്‍ ബ്ലോത്രത്തില്‍ സഹകരിക്കുന്നുണ്ടെന്ന്. ബൂലോകം ഓണ്‍ലൈനില്‍ എന്താണെന്ന് അറിയില്ല എന്നും. ഇത്രയും പറഞ്ഞതില്‍ നിന്നും കാര്യം മനസ്സിലായില്ലെങ്കില്‍ ഇതിലധികം വിശദീകരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ട്.

ഒരു കാര്യമ്ം ശ്രദ്ധിച്ചാല്‍ മനസ്സിലാകും ഇവിടെ ആരാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുളതെന്ന്. ഞങ്ങള്‍ ഒരാളെയും അനുകരിച്ചിട്ടില്ല, ബ്ലോത്രത്തെ മറ്റുള്ളവര്‍ കോപ്പി ചെയ്യുകയാണ് ചെയ്തത്. അവര്‍ ഉണ്ടാക്കിയ വിവാദങ്ങളില്‍ ബ്ലോത്രത്തെ ആവശ്യമില്ലാതെ കക്ഷി ചേര്‍ക്കുകയായിരുന്നു. ഇനിയും അത് വേണ്ട എന്ന് കരുതിയാണ് ഇത്രയും വിശദമായി കാര്യങ്ങള്‍ പറഞ്ഞത്.

ബ്ലോത്രം said...

നിങ്ങളുടെ ബ്ലോത്രം നിങ്ങളുടെ ഏഷ്യാനെറ്റില്‍...
http://blothram.blogspot.com/2009/08/102009_09.html

പ്രിയ ബ്ലോത്രം വായനക്കാരെ, ബ്ലോത്രം സുഹൃത്തുക്കളെ,

നാളെ (11/08/2009) രാത്രി യു.എ.ഇ സമയം 10 മണിക്ക് - ഇന്ത്യന്‍ സമയം 11:30ന് -ഏഷ്യാനെറ്റ് മെയിന്‍ ചാനലിലും,
ബുധനാഴ്ച്ച (12/08/2009) രാത്രി 10.30ന് - ഇന്ത്യന്‍ സമയം 12ന് -
ഏഷ്യാനെറ്റ് ന്യൂസ് ചാനലിലും ഉള്ള “ഗള്‍ഫ് റൌണ്ടപ്പ്” എന്ന പ്രോഗ്രാമില്‍ ബ്ലോത്രത്തെ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ. ചുരുങ്ങിയ കാലയളവുകൊണ്ട് ബൂലോഗത്ത് നിഷേധിക്കാന്‍ പറ്റാത്ത സാന്നിധ്യമായി ബ്ലോത്രത്തെ വളര്‍ത്താന്‍ സഹായിച്ച എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും, വാര്‍ത്തകള്‍ തന്നും, മറ്റ് രീതിയിലും സഹായിച്ച ബ്ലോഗേഴ്സിനും, അതിലുപരി ബ്ലോത്രം സ്ഥിരമായി പിന്‍ തുടരുന്നവരോടും, നല്ലവരായ വായനക്കാരോടും ബ്ലോത്രം നിറഞ്ഞ മനസ്സോടെ നന്ദി പറയുന്നു.

ഒപ്പം ബ്ലോത്രത്തെ ഏഷ്യാനെറ്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയതിന് ഏഷ്യാനെറ്റിനും ഏഷ്യാനെറ്റിന്റെ പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

സ്നേഹത്തോടെ,
ബ്ലോത്രം

Unknown said...

അല്ല അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ,
ആരാണീ കാപ്പിലാന്‍?????
എന്താണീ ബ്ലോത്രം??????
ആരാണീ ചിലന്തി ????????

Sabu Kottotty said...

:)

കനല്‍ said...

അല്ല ഈ കൊക്കകോളയും പെപ്സിയും പോലെയാണോ ബ്ലോത്രവും ബൂലോകം ഓണ്‍ലൈനും...

എനിക്കൊന്നും മനസിലാകുന്നില്ലല്ലോ എന്റെ പുണ്യാളന്‍ മാരേ....